ഡൽഹിയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കാറിലുണ്ടായിരുന്നത്. പീരാഗഡി ഫ്ലൈ ഓവറിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഒരു കാർ കിടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് ടവേര കാറിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. രൺഹോള സ്വദേശികളായ രൺധീർ (62), ശിവനരേഷ് (42), ജഹാംഗീർപുരി സ്വദേശി ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്. ഈ കാർ രൺധീറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മൃതദേഹങ്ങളിൽ പരിക്കേറ്റ പാടുകളൊന്നുമില്ല. പ്രാഥമിക അന്വേഷണത്തിൽ ഇത് കൂട്ട ആത്മഹത്യയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



