പരീക്ഷയോട് കൂട്ടുകൂടാം'; വെഫി എക്സലൻസി ദി എക്സ്പീരിയൻസ്  സംഘടിപ്പിച്ചു

Feb 9, 2026 - 11:49
Feb 9, 2026 - 11:56
പരീക്ഷയോട് കൂട്ടുകൂടാം'; വെഫി എക്സലൻസി ദി എക്സ്പീരിയൻസ്  സംഘടിപ്പിച്ചു

കാസർകോട്: വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിവരുന്ന പതിനേഴാമത് എക്സലൻസി ദി എക്സ്പീരിയൻസ് ജില്ലയിൽ സമാപിച്ചു. എക്സലൻസി ടെസ്റ്റ് ജില്ലാ ഉദ്ഘാടനം ശ്രീ ദുർഗാപരമേശ്വരി ഹയർ സെകണ്ടറി സ്കൂൾ ധർമത്തടുക്കയിൽ മഞ്ചേശ്വരം എം എൽ എ എകെഎം അഷ്‌റഫ് നിർവഹിച്ചു.

'പരീക്ഷയോട് കൂട്ടുകൂടാം' എന്ന പ്രമേയത്തിൽ  പത്താം തരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി എക്സാം ടാക്ലിങ് ക്ലാസ്, മാതൃക പരീക്ഷാ, സബ്ജക്റ്റ് എക്‌സ്‌പോ, ക്വിസ് മത്സരം, എഡ്യൂസൈൻ എന്നിവ അടങ്ങിയതായിരുന്നു എക്സലൻസി ദി എക്സ്പീരിയൻസ്. ജില്ലയിലെ ഒമ്പത് ഡിവിഷതുകളിലെ 84 കേന്ദ്രങ്ങളിലാണ് എക്സലൻസി സംഘടിപ്പിച്ചത്.

ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇർഷാദ് കളത്തൂർ ക്ലാസ് അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് മരിക്കെ, പുത്തിഗെ പഞ്ചായത്ത് മെമ്പർ അബ്‌ദുല്ല എസ് എ, സ്കൂൾ മാനേജർ ശങ്കർ നാരയണ ഭട്ട്, അധ്യാപകൻ പ്രതീപ് കുമാർ, എസ് എസ് എഫ് ജില്ല സെക്രട്ടറി അസീസ് അട്ടഗോളി, കുമ്പള ഡിവിഷൻ സെക്രട്ടറി ലത്തീഫ് സുഹ്‌രി,റൈമാസ് അംഗടിമുഗർ, മിസ്ബാഹ് ചളങ്കയം, യഹ്‌യ സഅദി, താജുദ്ധീൻ സഖാഫി, ശബീബ്, ഉമൈർ കന്തൽ, സൈഫുദ്ധീൻ ചള്ളങ്കയം തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ ഡിവിഷൻ ഘടകങ്ങളിൽ നടന്ന ഉദ്ഘാടനങ്ങളിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വിവിധ എക്സ്പോകളിലായി സബ്ജക്ട് എക്സ്പർടുകളുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമായി. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്സ്, അകൗണ്ടൻസി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായാണ് മാതൃകാ പരീക്ഷകൾ നടന്നത്. പരീക്ഷയുടെ ഫലം ഫെബ്രുവരി 22 ന് excellency.wefionline.in എന്ന സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. സി ബി എസ് ഇ വിദ്യാർഥികൾക്ക് വേണ്ടിയിട്ടുള്ള മാതൃക പരീക്ഷയും ഫലപ്രഖ്യാപനവും ഇതിനകം പൂർത്തിയായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0