മദ്‌റസാ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പയായി അഞ്ച് ലക്ഷം രൂപ ലഭിച്ചേക്കും
തിരുവനന്തപുരം: കേരള മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ മദ്റസാ അധ്യാപകർക്ക് ഭവനനിർമാണത്തിനായി അഞ്ച് ലക്ഷ രൂപ പലിശരഹിത വായ്‌പയായി ലഭ്യമാകും. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുറഞ്ഞത് രണ്ട് വർഷം കൃത്യമായി അംശദായം അടച്ച, സ്വന്തം പേരിൽ മൂന്ന് സെൻ്റ് സ്ഥലമെങ്കിലുമുള്ളവർക്കാണ് പദ്ധതി പ്രയോജനപ്പെടുക. പദ്ധതിയിൽ അപേക്ഷിക്കുന്നതിന് 25നും 55നും ഇടയിൽ പ്രായപരിധി നിശ്ചച്ചിട്ടുണ്ട്. പത്ത് വർഷമാണ് വായ്പാ തിരിച്ചടവിന് കാലയളവ്. വായ്പ അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംശദായം അടച്ച രേഖകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷാ ഫോം www.kmtboard.inൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 04952966577, 9188230577 നമ്പറുകളിൽ ലഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



