മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് മുബാറക്ക്; സ്മരണകളിൽ ജ്വലിച്ച് മർഹൂം ഇസ്സുദ്ദീൻ സഖാഫി
മുഹിമ്മാത്തിന്റെ സ്ഥാപകരായ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ തണലിൽ നിന്ന് ആ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച പണ്ഡിതനായിരുന്നു ഇസ്സുദ്ദീൻ സഖാഫി. തങ്ങളുമായുള്ള ആത്മബന്ധമായിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ ചാലകശക്തി. മുഹിമ്മാത്ത് എന്ന വിപ്ലവത്തിന് പിന്നിൽ ഒരു കരുത്തുറ്റ നട്ടെല്ലായി നിലകൊണ്ട ഉസ്താദ്, സ്വദേശത്തും വിദേശത്തും സ്ഥാപനത്തിന്റെ പ്രചാരണത്തിനായി ഓടിനടന്നു. മനോഹരമായ പ്രഭാഷണങ്ങളിലൂടെ മുഹിമ്മാത്തിന്റെ സന്ദേശം ജനഹൃദയങ്ങളിലേക്ക് എത്തിച്ച്, പ്രസ്ഥാനത്തിന്റെ ശബ്ദമായി അറിയപ്പെട്ടു. സ്ഥാപനത്തിന്റെ ഓരോ നേട്ടത്തിന് പിന്നിലും ഇസ്സുദ്ദീൻ സഖാഫി എന്ന കർമ്മയോഗിയുടെ കഠിനാധ്വാനവും ത്യാഗവുമുണ്ട്.
ഇന്ന് മുഹിമ്മാത്തിൽ ഉറൂസ് നടക്കുമ്പോൾ ഏവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ആ പുഞ്ചിരിക്കുന്ന പൂമുഖമാണ്. എത്ര തിരക്കുകൾക്കിടയിലും മുഖത്ത് വിരിയുന്ന ആ ശാന്തമായ മന്ദഹാസം പ്രവർത്തകർക്ക് എന്നും വലിയൊരു ആശ്വാസമായിരുന്നു. പ്രസ്ഥാനത്തിന്റെ ഓരോ സ്പന്ദനവും സയ്യിദ് അഹ്ദൽ തങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ഉസ്താദ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, മുഹിമ്മാത്തിന്റെ അങ്കണങ്ങളിൽ ആ പുഞ്ചിരിയും ഓർമ്മകളും ഇന്നും മങ്ങാതെ നിൽക്കുന്നു. വരുംതലമുറയ്ക്ക് എന്നും ആവേശമായി, മുഹിമ്മാത്തിന്റെ ചരിത്രത്താളുകളിൽ ആ വ്യക്തിത്വം സജീവമായിത്തന്നെ നിലനിൽക്കും.അല്ലാഹു സ്വർഗ്ഗലോകത്ത് മഹാന്മാരോടൊപ്പം നാമേവരെയും ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ...ആമീൻ...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



