തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി മുഹിമ്മാത്ത് ഹജ്ജ് ക്യാമ്പ്
പുത്തിഗെ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്, സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച മുഹിമ്മാത്ത് ഹജ്ജ് ക്യാമ്പ് ശ്രദ്ധേയമായി. അഞ്ഞൂറോളം ഹജ്ജ് തീർത്ഥാടകരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ ക്യാമ്പിൽ പ്രാക്ടിക്കൽ ക്ലാസും നടന്നു. മുഹിമ്മാത്ത് ഉപാധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഹാദി തങ്ങളുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ആമുഖഭാഷണം നടത്തി. ഹജ്ജ് പഠന ക്യാമ്പിന് അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കി. അബ്ദുറഹ്മാൻ അഹ്‌സനി, ഹസൈനാർ ഫൈസി, എം പി അബ്ദുള്ള ഫൈസി നെക്രാജെ, ഇബ്രാഹിം ഫൈസി പുളിക്കൂർ, സി എം മൊയ്‌ദു ഹാജി, റഹ്മാനിയ്യ ഖാദർ ഹാജി, ഹാജി അമീറലി ചൂരി, ഉമർ അന്നടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
1
Angry
1
Sad
0
Wow
0



