മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ബാംഗ്ലൂർ പ്രചരണ സമ്മേളനം പ്രൗഢമായി
ബാംഗ്ലൂർ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി മുഹിമ്മാത്ത് ബാംഗ്ലൂർ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ സമ്മേളനം പ്രൗഢമായി. ബാംഗ്ലൂർ അൾസൂർ മർകസുൽ ഹുദ മസ്ജിദിൽ വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് ഷൗക്കത്തലി ഹിമമി സഖാഫി പ്രാർത്ഥന നടത്തി. അബ്‌ദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. റാഫി ഹിമമി കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മിസ്ഹബ് തങ്ങൾ, ഹബീബ് നൂറാനി, സ്വാലിഹ് ടി സി സംബന്ധിച്ചു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും ഖാലിദ് മായിപ്പാടി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



