ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരങ്ങൾ 28ന്
കാസർകോട്: കേരളത്തിന്റെ ആവേശോജ്വല സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്കൂൾ കോളേജ് തല ജില്ലാ മത്സരങ്ങൾ 28ന് ജില്ലയിൽ നടക്കും. ജില്ലാതല മത്സരം രാവിലെ ഒമ്പത് മുതൽ കാസർകോട് ഗവ. കോളജിൽ നടക്കും. സ്കൂൾതലത്തിൽ രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച് 10ന് മത്സരം തുടങ്ങും. കോളേജ് വിഭാഗം മത്സരം ഉച്ചയ്ക്ക് 1.15ന് ആരംഭിക്കും. 30 ചോദ്യങ്ങൾ ചോദിച്ച് അവസാന റൗണ്ടിലേക്കുള്ള ആറ് ടീമുകളെ തിരഞ്ഞെടുക്കും. തുടർന്ന് രണ്ട് പേരടങ്ങുന്ന ആറ് ടീമുകൾക്ക് മത്സരം നടത്തി വിജയികളെ കണ്ടെത്തും. മത്സരത്തിൽ പങ്കെടുക്കാത്ത കാണികൾക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാൻ അവസരമുണ്ട്. സ്കൂൾ, കോളേജ് വിഭാഗത്തിൽ ജില്ലാ തല മത്സരത്തിന് പുറമെ സംസ്ഥാന തലത്തിൽ മത്സരം ഉണ്ടായിരിക്കും. ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. സ്കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തിപത്രവും മൊമെന്റോയും സമ്മാനമായി ലഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



