മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല പ്രയാണത്തിന് തുടക്കമായി
പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി 'ഹിമാമീസ് അസോസിയേഷൻ' സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സന്ദേശ യാത്രക്ക് സഅദിയ്യ നൂറുൽ ഉലമ മാഖം സിയാറത്തോടെ തുടക്കമായി. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ സോണുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യാത്രക്ക് മൂസ സഖാഫി കളത്തൂർ നേതൃത്വം നൽകും.
സന്ദേശ യാത്ര ഇന്ന് ഉദുമ സോണിൽ പ്രയാണം നടത്തും. മൂസ സഖാഫി കളത്തൂർ (ജാഥാ നായകൻ). ഹസൈനാർ സഖാഫി കുണിയ, തൈര അബൂബക്കർ സഖാഫി, സി.പി അബ്ദുള്ള ഹാജി ചെരുമ്പ, മുനീർ ഹിമമി മാണിമൂല, സഫ്‌വാൻ ഹിമമി ആദൂർ, റഫീഖ് സഖാഫി ചേടിക്കുണ്ട് (ഉപ നായകർ). അഷ്റഫ് കരിപ്പൊടി (ഡയറക്ടർ). ഷാഫി ഹിമമി ഏണിയാടി, റാഷിദ് ഇർഫാനി, കബീർ സഖാഫി (കൺവീനർമാർ). അബ്ദുൽ അസീസ് സൈനി, ഖലീൽ മാക്കോട്, സി.ഇ മുഹമ്മദ് ചേടിക്കുണ്ട്, മുഹമ്മദ് കുഞ്ഞി കുണ്ടംകുഴി, നാസർ ബന്താട്, മൊയ്തീൻ പനേര, റഊഫ് തെക്കിൽ, ശബീർ കല്ലിക്കാൽ, ഹാഫിള് അബ്ദുള്ള സഖാഫി ഏരോൽ (അംഗങ്ങൾ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



