കേരളത്തിലെ റെയിൽ മേഖലയിൽ വലിയ മാറ്റമെന്ന് പ്രധാനമന്ത്രി; പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു

Jan 23, 2026 - 15:46
കേരളത്തിലെ റെയിൽ മേഖലയിൽ വലിയ മാറ്റമെന്ന് പ്രധാനമന്ത്രി; പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു

തിരുവനന്തപുരം: കേരള റെയിൽ ഗതാഗത്തിന് പുതിയ നാലു ട്രെയിനുകൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനു ലഭിച്ചു. ഇന്ന് അമൃത് ഭാരത് എക്‌സുകളും ലഭിച്ചു. വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാവുകയുള്ളുവെന്നും 
കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

1987ന് മുൻപ് ഗുജറാത്തിൽ ബി ജെ പി ചെറിയ പാർട്ടിയായിരുന്നു. 2 എംപി മാർ മാത്രം. 1987ൽ അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഗുജറാത്തിൽ മാറ്റം തുടങ്ങി. ഗുജറാത്തിൽ ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കും. തിരുവനന്തപുരം നഗരത്തിൽ ബി ജെ പിക്ക് അവസരം നൽകി. അതിൻ്റെ അലയൊലികൾ രാജ്യമെങ്ങും എത്തി. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0