മുള്ളേരിയ അഹ്ദലിയ്യ സെൻറർ വാർഷിക സമ്മേളനത്തിന് പ്രൗഢ തുടക്കം
മുള്ളേരിയ: മുള്ളേരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനം അഹ്ദലിയ്യ സെൻ്ററിൻ്റെ വാർഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം. പരിപാടിക്ക് തുടക്കം കുറിച്ച് ആദൂർ സാദാത് മഖാം സിയാറത്തിന് സയ്യിദ് അബ്ദുലതീഫ് അഹ്സനി തങ്ങൾ ബാ അലവി നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ സുലൈമാൻ സഅദി കൊട്ടിയാടി പതാക ഉയർത്തി. സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ ആദൂരിൻ്റ നേതൃത്വത്തിൽ മഹ്ളറതുൽ ബദ് രിയ മജ്ലിസ് നടന്നു. എസ്.വൈ.എസ്. ജില്ലാ ജന. സെക്രട്ടറി
സിദ്ദീഖ് സഖാഫി ബായാർ ഉദ്ഘാടനം ചെയ്തു. അഹ്ദലിയ്യ മുദരിസ് അബ്ദുൽ ഖാദിർ സഖാഫി ഉദ്ബോധനം നടത്തി.
ഇന്ന് ഗുലിസ്താനെ ആർട്ട് സ്റ്റുഡൻ്റ്സ് ഫെസ്റ്റ് നടക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സ്വലാത്തുന്നാരിയ ആത്മീയ സമ്മേളനത്തോടെ സമാപനം കുറിക്കും. സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ അസ്സഖാഫ് ആദൂർ പ്രാർത്ഥന നടത്തും. സയ്യിദ് ഹസൻ അബ്ദുല്ല തങ്ങൾ അസ്സഖാഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽ
പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും.
നാരിയത് സ്വലാത്ത് മജ്ലിസിന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകും.
ആത്മീയ സദസിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകും. ശാഫി ലതീഫി നുച്ചിയാട് മുഖ്യ പ്രഭാഷണം നടത്തും. റഫീഖ് സഅദി ദേലംപാടി, ജമാലുദ്ദീൻ സഖാഫി ആദൂർ പ്രഭാഷണം നടത്തും. അബ്ദുന്നാസർ ഹാജി പള്ളങ്കോട്, അഹ്ദലി ബെണ്ടിച്ചാൽ, ശരീഫ് മുള്ളേരിയ അവാർഡുകൾ വിതരണം ചെയ്യും.
സയ്യിദ് യഹ്യൽ ഹൈദറൂസി തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ, സയ്യിദ് ത്വൽഹത് അൽഅഹ്ദൽ തങ്ങൾ, ഹാരിസ് ഹിമമി സഖാഫി പരപ്പ, ബഷീർ സഖാഫി കൊല്യം, സലാഹുദ്ദീൻ സഖാഫി മാടന്നൂർ, അബ്ദുൽ അസീസ് മിസ്ബാഹി ഈശ്വര മംഗലം, ദുന്നൂൻ സഅദി കാനക്കോട്, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, സവാദ് ആലൂർ, ഹാഫിസ് സജജാദ് സഖാഫി ആദൂർ, ഖാസിം നഈമി കിന്നിംഗാർ, എടോണി അബ്ദുല്ല ഹാജി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, മമ്മിഞ്ഞി ഹാജി മാവിനകട്ട, മുഹമ്മദ് ഹാജി വടകര, സിദ്ദീഖ് പൂത്തപ്പലം സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



