മുഹിമ്മാത്ത് സനദ് ദാനം; ആവേശം വിതറി സന്ദേശയാത്രകൾ, ഉത്തര,മധ്യമേഖല യാത്രകൾ നാളെ സമാപിക്കും
പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഉത്തര,മധ്യമേഖല യാത്രകൾ നാളെ സമാപിക്കും. ഉത്തര മേഖല യാത്ര ഇന്നലെ ഉപ്പള സോണിൽ പ്രയാണം പൂർത്തിയാക്കി ചേവാറിൽ സമാപിച്ചു. നാളെ കുമ്പള സോണിൽ പ്രയാണം തുടരും. മധ്യമേഖല യാത്ര ഇന്ന് മുള്ളേരിയ സോണിൽ പ്രയാണം പൂർത്തിയാക്കി മാസ്തിക്കുണ്ടിൽ സമാപിച്ചു. നാളെ ബദിയടുക്ക സോണിൽ പ്രയാണം തുടരും. ദക്ഷിണ മേഖല യാത്ര 24 മുതൽ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും ഊജ്വല വരവേൽപ്പാണ് യാത്രക്ക് ലഭിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



