മുഹിമ്മാത്ത് സനദ് ദാനം ഉത്തര, മധ്യ മേഖല യാത്രകൾ നാളെ തുടങ്ങും, ദക്ഷിണ മേഖല 24 മുതൽ

muhimmath uroos,uroos,muhimmath

Jan 19, 2026 - 20:19
Jan 20, 2026 - 15:06
മുഹിമ്മാത്ത് സനദ് ദാനം ഉത്തര, മധ്യ മേഖല യാത്രകൾ നാളെ തുടങ്ങും,  ദക്ഷിണ മേഖല 24 മുതൽ

പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസും മുഹിമ്മാത്ത് സനദ് ദാന സമ്മേളന വും വിളംബരചെയ്ത് ഹിമമീ സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണത്തിൻ്റെ ഉത്തര മധ്യ മേഖല യാത്രകൾക്ക് ഇന്ന് തുടക്കം കുറിക്കും. ജില്ലയെ മൂന്ന് മേഖലകളാക്കി നടത്തുന്ന പ്രയാണത്തിൻ്റെ ദക്ഷിണ മേഖല യാത്ര 24 മുതൽ നടക്കും ഉത്തര മേഖല യാത്ര മഞ്ചേശ്വരം മള്ഹറിൽ സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി തങ്ങളുടെ മഖാം സിയാറത്തോടെയും മധ്യമേഖല തളങ്കര മാലിക്ബുനു ദീനാർ മഖാം സിയാറത്തോടെയും രാവിലെ 8 മണിക്ക് ആരംഭിക്കും. അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മെഗ്രാൽ മൂസ സഖാഫി കളത്തൂർ എന്നിവർ ഉത്തര മധ്യ ദക്ഷിണ മേഖല യാത്രകൾക്ക് നേതൃത്വം നൽകും. സയ്യിദ് ഉബൈദുല്ല യാസീൻ തങ്ങൾ ബായാർ, മുഹമ്മദ് സഖാഫി തോക്കെ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അഷ്‌റഫ് ഹിമമി സഖാഫി ഉളുവാർ, അഹ്‌മദ്‌ സഅദി ചെങ്കള, നാസർ സഖാഫി തുരുത്തി എന്നിവർ ഉപനായകന്മാരാണ്. മള്ഹർ ക്യാമ്പസിൽ നടക്കുന്ന ഉത്തര മേഖല ഉദ്ഘടാന സംഗമത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽ ബുഖാരി പ്രാർത്ഥന നടത്തും.
മൂസൽ മദനി തലക്കിയുടെ അധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ സഅദി അൽ ബുഖാരി ഉദ്ഘടാനം ചെയ്യും. പാത്തൂർ മുഹമ്മദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും. അബ്ദുൽ ഹമീദ് സഖാഫി ബാക്കിമാർ, ഉമർ മദനി മച്ചംപാടി, അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, ഉമർ ഹിമമി സഖാഫി കോളിയൂർ, ശമീർ ഹാജി പാത്തൂർ, സിദ്ദീഖ് കോളിയൂർ, അബ്ദുൽ അസീസ് സഖാഫി മച്ചംപാടി, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, റഫീഖ് ലത്തീഫി ബൊൾമാർ,സമദ് ഹിമമി സഖാഫി, സ്വദഖ ഹിമമി പാപ്പില, ഉമറുൽ ഫാറൂഖ് പുരുഷംകോടി, അഡ്വ സയ്യിദ് മുഈനുദ്ദീൻ അൽ ഹാദി, അബ്ദുൽ മുനീർ മള്ഹർ, റഫീഖ് സുഹ്രി, നൗഫൽ ഹിമമി തലക്കള, അസീസ് സഖാഫി ബടാജെ, ശബീർ ഹിമമി പാപില, ഉമറുൽ ഫാറൂഖ് പോസോട്ട്, നംഷാദ് ബെജ്ജ, അബ്ദുൽ ബാരി മള്ഹരി സംബന്ധിക്കും. തുടർന്ന് മഞ്ചേശ്വരം സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിരാത്രി 9 മണിക്ക് ആനകല്ലിൽ സമാപിക്കും. നാളെ(ബുധൻ) ഉപ്പള സോണിൽ പര്യടനം നടത്തും.

മധ്യ മേഖല യാത്ര തളങ്കര മാലിക് ദീനാർ പരിസരത്ത്  സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പ്രാർത്ഥന നടത്തും. അഹ്മദ് സഅദി ചെങ്കള യുടെ അദ്ധ്യക്ഷതയിൽ മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഹാരിസ് ഹിമമി സഖാഫി പരപ്പ, നാസിർ സഖാഫി തുരുത്തി, അലി ഹിമമി ചെട്ടുംകുഴി, അബ്ദുസ്സലാം ഹിമമി ആലംപാടി, ആസിഫ് ആലംപാടി, ഷാഫി സഖാഫി ഏണിയാടി, സി എം എ ചേരൂർ,മുനീർ എർമാളം, ഫയാസ് പട്ള, മുർഷിദ് പുളിക്കൂർ, ദാവൂദ് ഹിമമി ആലംപാടി, ശാകിർ ഹിമമി ചേരൂർ, ശുഹൈബ് ഹിമമി നാഷണൽ നഗർ തുടങ്ങിയവർ സംബന്ധിക്കും. കാസറഗോഡ് സോണിലെ  വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചൂരിയിൽ സമാപിക്കും. നാളെ(ബുധൻ) മുള്ളേരിയ സോണിൽ പര്യടനം നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0