ചെർക്കള- കല്ലടുക്ക റോഡിൽ ബസ് പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
കാസർകോട്: റോഡിന്റെ ശോചനീയ അവസ്ഥയെ തുടർന്ന് ചെർക്കള-കല്ലട്ക്ക അന്തർസംസ്ഥാന റോഡിൽ ബസ് സർവ്വീസ് നിറുത്തിവച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. കാസർകോട്ടേക്കും കല്ലടുക്കയിലേക്കും വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ബസ്സുകളില്ലാതെ വിഷമിച്ചു. സ്റ്റേറ്റു ബസുകൾ ഇടക്കിടെ യാത്ര നടത്തുന്നുണ്ടെങ്കിലും തിരക്കു മൂലം കയറാൻ കഴിയാത്ത അവസ്ഥയാണ്. ഒരു വർഷത്തോളമായി ചെർക്കള-കല്ലടുക്ക അന്തർ സംസ്ഥാന റൂട്ടിലെ ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ യാത്രക്കാരും ബസുകളും നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ബസ് തൊഴിലാളി യൂണിയനും നാട്ടുകാരും നിരവധി തവണ അധികൃതരോടു ആവശ്യപ്പെട്ടിരുന്നു. പക്ഷേ പരാതികൾക്ക് പരിഹാരം ഉണ്ടായില്ല. ഇതിനിടയിൽ റോഡിൻ്റെ നില അതീവ ശോചനീയമാവുകയും അതുവഴിയുള്ള യാത്ര അതീവ ദുസ്സഹമാവുകയും ചെയ്‌തതിനെത്തുടർന്നു റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രസ്‌തുത റൂട്ടിൽ സർവ്വീസ് നിറുത്തിവയ്ക്കുമെന്നു ബസ് തൊഴിലാളി യുണിയൻ അധികൃതരോട് അറിയിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഒരു ചർച്ചക്കു പോലും തയ്യാറാവാത്തതിനാൽ ബസ് തൊഴിലാളികൾ ഈ റൂട്ടിൽ സൂചനാ പണിമുടക്കു നടത്താൻ തീരുമാനിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



