മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കുമ്പള സോൺ പ്രചരണ സമിതിയായി  

Jan 19, 2026 - 09:56
Jan 19, 2026 - 16:13
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കുമ്പള സോൺ പ്രചരണ സമിതിയായി  

കുമ്പള: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വിജയിപ്പിക്കുന്നതിനായി കുമ്പള സോൺ പ്രചരണ സമിതി സമിതിയായി. കുമ്പള ശാന്തിപ്പള്ളയിൽ നടന്ന കൺവെൺഷൻ ലത്തീഫ് കാമിൽ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയിൽ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അബ്ബാസ് സഖാഫി മൻട്ടമ വിഷയാവതരണം നടത്തി. 

പ്രചരണ സമിതി ചെയർമാൻ: അബ്ബാസ് സഖാഫി മൺട്ടമ. കൺവീനർ:നസീർ ബാഖവി. ഫൈനാൻസ്: അലി ബംബ്രാണ. കോഡിനേറ്റർ : നസീർ ഹിമമി. വൈസ് ചെയർമാൻ: കുട്യാളം മുഹമ്മദ് സഖാഫി, മമ്മി ഹാജി പള്ളം. ജോ. കൺവീനർ: ശാഹുൽ ഹമീദ് സഅദി, ഹംസ നിസാമി. സർക്കിൾ ചുമതല: ഫാറൂഖ് സഖാഫി, ബാബിർ മുഈനി, ശാഹുൽ ഹമീദ് സഅദി, ഫാറൂഖ് സഖാഫി, അശ്രഫ് സഖാഫി, സുബൈർ ബാഡൂർ.

അഷ്‌റഫ് സഖാഫി ഉളുവാർ സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു.


ഫോട്ടോ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്, സനദ് ദാന ഭാഗമായി കുമ്പള സോൺ പ്രചരണ കൺവെൺഷൻ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0