ചരിത്ര നിമിഷത്തിന് സാക്ഷിയാവാൻ തലസ്ഥാനം; കേരളയാത്രക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ജാതീയതയും വർഗീയതയും അക്രമവും കാലുഷ്യവും തീർത്ത സാമൂഹിക പശ്ചാത്തലത്തിൽ പാരസ്പര്യത്തിന്റെ മൂല്യമുള്ള സന്ദേശമുയർത്തിയാണ് മൂന്നാം കേരളയാത്രക്ക് പരിസമാപ്‌തിയാവുന്നത്. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി തങ്ങളും പേരോട് അബ്ദുർറഹ്മാൻ സഖാഫിയും ഉപനായകരായി കാസറഗോഡ് നിന്നും പ്രയാണമാരംഭിച്ച കേരളയാത്ര ഓരോ ജില്ലകളിലെയും ഊജ്വല സ്വീകരണം ഏറ്റു വാങ്ങിയാണ് തലസ്ഥാന നഗരിയിലെത്തുന്നത്. യാത്രയിലുടനീളം ഉന്നയിക്കപ്പെട്ട അടിസ്ഥാന ആവശ്യങ്ങളടങ്ങുന്ന വികസനരേഖ സമാപന വേദിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്ക് കൈമാറും.
വൈകിട്ട് ആറിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാത്രാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത അധ്യക്ഷൻ ഇ സുലൈമാൻ മുസ്ലിയാർ, ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കർണാടക സ്പീക്കർ യു ടി ഖാദർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ശശി തരൂർ എം പി, എ എ റഹീം എം പി, മേയർ വി വി രാജേഷ്, വി കെ പ്രശാന്ത് എം എൽ എ, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വി മുരളീധരൻ, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാത്യൂസ് മാർ സിൽവാനിയസ് എപ്പിസ്‌കോപ്പ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, അഡ്വ. മുഹമ്മദ് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



