മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഹയർ സെക്കണ്ടറി സ്കൂൾ പാരന്റസ് അസംബ്ലി സംഘടിപ്പിച്ചു  

Jan 16, 2026 - 12:22
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഹയർ സെക്കണ്ടറി സ്കൂൾ പാരന്റസ് അസംബ്ലി സംഘടിപ്പിച്ചു  

പുത്തിഗെ: ജനുവരി 28, 29, 30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ പാരന്റസ് അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇംഗ്ലീഷ് മീഡിയം സദർ മുഅല്ലിം അഷ്‌റഫ് സഖാഫി ഉളുവാറിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൾ രൂപേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുൽ അസീസ് ഹിമമി ഗോസാഡ വിഷയാവതരണം നടത്തി. ഹെഡ് മാസ്റ്റർ കാദർ മാസ്റ്റർ, സ്വാദിഖ് മാസ്റ്റർ സംബന്ധിച്ചു.


ഫോട്ടോ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് ഭാഗമായി സംഘടിപ്പിച്ച ഹയർ സെക്കണ്ടറി സ്കൂൾ പാരന്റസ് അസംബ്ലിയിൽ അസീസ് ഹിമമി ഗോസാഡ വിഷയാവതരണം നടത്തി സംസാരിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0