നവ്യാനുഭവങ്ങൾ പകർന്ന് അലിഫ് വാലി പ്രീസ്കൂൾ പ്രകൃതി സഞ്ചാരം ശ്രദ്ധേയമായി

Jan 14, 2026 - 17:36
നവ്യാനുഭവങ്ങൾ പകർന്ന് അലിഫ് വാലി പ്രീസ്കൂൾ പ്രകൃതി സഞ്ചാരം ശ്രദ്ധേയമായി

ചള്ളങ്കയം: അലിഫ് വാലി പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'പ്രകൃതി സഞ്ചാരം' നവ്യാനുഭൂതി പകർന്നു. തലമുഗർ മഖാം സിയാറത്തോടെ ആരംഭിച്ച സഞ്ചാരം തലമുഗർ തുക്കുപാലം പ്രദേശത്തെ പുഴയോരവും പരിസരങ്ങളും കുരുന്നു സംഘം സന്ദർശിച്ചു. വിവിധ തരം പഴങ്ങൾ ഒന്നിച്ചിരുന്ന് വാഴയിലയിൽ പങ്കുവെച്ചപ്പോൾ നല്ല ഭക്ഷണശീലങ്ങൾ എത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കുമെന്ന വലിയ സന്ദേശം പുതുതലമുറക്ക് നൽകി. പുഴയോരത്തെ വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഏറെ ആവേശത്തോടെയാണ് സമയം ചെലവഴിച്ചത്. തുടർന്ന് പച്ച വിരിച്ച് പടർന്നു കിടക്കുന്ന പാപ്പിയാർ പാടത്തേക്ക് എത്തിയ സഞ്ചാരം അടക്ക, തെങ്ങ്, നെൽകൃഷി തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ പരിചയപ്പെട്ടു. കൃഷിരീതികളും പ്രകൃതിയുമായുള്ള ബന്ധവും അധ്യാപകർ കുഞ്ഞിളം മനസ്സുകൾക്ക് വിശദീകരിച്ചു നൽകി. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും കാർഷികബോധവും വളർത്താൻ രക്ഷ്യമിട്ട് സംഘടിപ്പിച്ച പഠനയാത്ര കുട്ടികൾക്ക് നവ്യാനുഭവമായി മാറി. പഠനയാത്രയ്ക്ക് അമീൻ സഖാഫി നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0