അടച്ചുകിടക്കുന്ന കുമ്പള കഞ്ചിക്കട്ട പാലം യാത്രാ യോഗ്യമാക്കണം - എസ് ബി എസ് ശിബിലി നഗര്‍

കുമ്പള : ഒരു വര്‍ഷത്തിലേറേയായി അടച്ചു കിടക്കുന്ന കഞ്ചിക്കട്ട പാലം നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും പൊതു ജനങ്ങ്ങളെയും രോഗികളെയും യാത്രാ ദുരിതത്തിലാക്കിയത് നാട്ടില്‍ വലിയ പ്രതിഷേധാത്തിന് ഇടയാക്കി എത്രെയും പെട്ടന്ന് ഈ പാലം ജനങ്ങള്‍ക്ക് യാത്രാ യോഗ്യമാക്കിക്കൊടുക്കണമെന്ന്
ഖുവ്വത്തുല്‍ ഇസ്ലാം ശിബ്‌ലി ഹയര്‍ സെക്കണ്ടറി മദ്‌റസ ഹാളില്‍ നടന്ന സുന്നി ബാല സംഘം ജനറല്‍ ബോഡി യോഗം ആവിശ്യപ്പെട്ടു
ഖുവ്വത്തുല്‍ ഇസ്ലാം ശിബ്‌ലി ഹയര്‍ സെക്കണ്ടറി മദ്‌റസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ സുന്നി ബാല സംഘത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു മദ്‌റസ ഹാളില്‍ ചേര്‍ന്ന എസ്. ബി. എസ് ജനറല്‍ ബോഡി യോഗത്തില്‍ സദര്‍ മുഅല്ലിം അഷ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു.
ഹുസൈന്‍ സഖാഫി ഉദ്ഘാടനം ചെയ്തു സിദ്ദീഖ് ലത്തീഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി അക്ബര്‍ അലി സഅദി സ്വാഗതവും മുസ്തഫ സഅദി നന്ദിയും പറഞ്ഞു
What's Your Reaction?






