ലഹരിക്കെതിരെ ജനകീയ യുദ്ധം അനിവാര്യം; ബോധവത്ക്കരണം ശ്രദ്ധേയമായി
പുത്തിഗെ: സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിയുടെ ആഘാതത്തെക്കുറിച്ചും ലഹരിയിൽ നിന്നും അകന്നു നിന്ന് ഭാവി ജീവിതം ഭദ്രമാക്കാനുമുള്ള വഴികളെ കുറിച്ചും സിവിൽ എക്സൈസ് പുത്തിഗെ മുഹിമ്മാത്തിൽ സംഘടിപ്പിച്ച ലഹരി ബോധവത്ക്കരണം ശ്രദ്ധേയമായി. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ സംബന്ധിച്ച പരിപാടിയിൽ കുമ്പള റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി വിഷയവതരണം നടത്തി. ലഹരി വ്യാപനത്തിനും ഹിംസയ്ക്കുമെതിരെ ശക്തമായ ജനകീയ യുദ്ധം നയിക്കേണ്ട അടിയന്തര സാഹചര്യമാണ് മുന്നിലുള്ളതെന്നും മയക്കുമരുന്നിനും രാസലഹരിക്കും എതിരെ എക്സൈസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമായി പ്രവർത്തിക്കുമ്പോഴും വിദ്യാർഥികൾക്കുൾപ്പെടെ ലഹരിവസ്‌തുക്കൾ ലഭ്യമാകുന്ന നെറ്റ്‌വർക്ക് നിലനിൽക്കുന്നത് നിയമ സംവിധാനത്തിനൊപ്പം ജനകീയ പ്രതിരോധത്തിൻ്റെ കൂടി ആവശ്യമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ഓഫീസർ ധാനിഷ്, അസീസ് ഹിമമി, സിദ്ധീഖ് ഹിമമി, ആഷിക് ഗുണാജെ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



