മുള്ളേരിയ അഹ്ദലിയ്യ വാർഷികവും ദർസ് ഫെസ്റ്റും; സംഘാടക സമിതി ഒഫീസ് ഉദ്ഘാടനം നാളെ

Jan 12, 2026 - 17:50
Jan 12, 2026 - 17:53
മുള്ളേരിയ അഹ്ദലിയ്യ വാർഷികവും ദർസ് ഫെസ്റ്റും; സംഘാടക സമിതി ഒഫീസ് ഉദ്ഘാടനം നാളെ

മുള്ളേരിയ: ഈ മാസം 22, 23 തീയതികളിൽ നടക്കുന്ന മുള്ളേരിയ അഹ്ദലിയ സെൻ്റർ വാർഷികത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ ചൊവ്വ വൈകുന്നേരം 3 മണിക്ക് നടക്കും. സ്ഥാപന ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവത്തിൻ്റെ അദ്ധ്യക്ഷതയിൽ അഹ്മദലി ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസൻ അബ്ദുല്ല അസ്സഖാഫ് തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സംഗമം കേരള മുസ്ലിം ജമാഅത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും. ജന.സെക്രട്ടറി മുഹമ്മദ് റഫീഖ് സഅദി ദേലംപാടി വിഷയാവതരണം നടത്തും. ജമാലുദ്ദീൻ സഖാഫി ആദൂർ, സുലൈമാൻ സഅദി ദേലംപാടി, അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂർ, അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട്, ബഷീർ നഈമി കുണ്ടാർ, മൂസ സഖാഫി മാതാപുരം, ഇൽയാസ് കൊറ്റുമ്പ, അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി, സിദ്ദീഖ് പൂത്തപ്പലം, സവാദ് ആലൂർ, അശ്റഫ് സഖാഫി അഡൂർ, റംസാൻ ഹാജി മുള്ളേരിയ, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, നൗഷാദ് ഹിമമി സംബന്ധിക്കും. 

സ്ഥാപനത്തിൽ മാസാന്തം നടക്കുന്ന നാരിയത് സ്വലാത് മജ്ലിസിൻ്റെ വാർഷികം, അഹ്ദലിയ ദർസ് സ്റ്റുഡൻ്റ്സ് ഫെസ്റ്റ്, മത പ്രഭാഷണം തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0