ബന്തിയോട് സീ ക്യൂ ഇൻ്റർ നാഷണൽ പ്രീ സ്ക്കൂൾ ഫെസ്റ്റ് 'ഡൈസനിയം' സമാപിച്ചു
ബന്തിയോട്: റൗളത്തുൽ അത്ഫാൽ മർക്കസ് സീ ക്യൂ ഇൻ്റർ നാഷണൽ പ്രീ സ്കൂൾ ഫെസ്റ്റ് ഡൈസനിയം സമാപിച്ചു. സ്കൂൾ എം.ഡി ഉവൈസ് നിസാമിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസൻ ആരിഫ് തങ്ങൾ ചേവാർ ഉൽഘാടനം ചെയ്‌തു. എ.കെ.എം അഷ്റഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റഹീം സ്വാബിരി, മെമ്പർ മജീദ് പച്ചമ്പള, സുൽഫിക്കർ അലി ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കലാ സാഹിത്യ പരിപാടികൾ, ദഫ് പ്രകടനം, ഫ്ലവർ ഷോ, ഖവാലി തുടങ്ങിയ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്തു.
ചിത്രം:റൗളത്തുൽ അത്ഫാൽ മർക്കസ് സീ ക്യൂ ഇൻ്റർ നാഷണൽ പ്രീ സ്കൂൾ ഫെസ്റ്റ് ഡൈസനിയം സയ്യിദ് ഹസൻ ആരിഫ് തങ്ങൾ ചേവാർ ഉൽഘാടനം നിർവ്വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



