സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടം; മലീഹ മെഹ്‌റിനെ അനുമോദിച്ചു
പുത്തിഗെ: സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം മദ്രസ വിദ്യാർത്ഥിനി മലീഹ മഹ്റിനെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.
ഉളിയത്തടുക്ക പള്ളത്തെ അബ്ദുൽ മജീദ് - ഫർസാന ദമ്പതികളുടെ മകളും മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്റസ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മലീഹ മഹറാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് അംഗീകൃത മദ്റസാ വിദ്യാർത്ഥികളിൽ അധിക നൈപുണി വളർത്തി യെടുക്കാനും മത്സര പരീക്ഷകൾക്കു സജ്ജരാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ. കുട്ടികളിലെ പഠന തൽപ്പരതയും ചിന്താശേഷിയും വളർത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം.
സ്കൂളിൽ നടന്ന ചടങ്ങിൽ സദർ മുഅല്ലിം അഷ്‌റഫ് ഹിമമി സഖാഫിയുടെ ആദ്യക്ഷതയിൽ അക്കാഡമിക് ഡയറക്ടർ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് മാസ്റ്റർ അനുമോദനം നടത്തി.കെ എം കളത്തൂർ സ്വാഗതവും സ്വാദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ഫോട്ടോ: സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ മലീഹ മഹ്റിന് സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് മാസ്റ്റർ അനുമോദിക്കുന്നു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



