സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
നാരമ്പാടി: നാരമ്പാടി ബദർ ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബദർ ചാരിറ്റി ട്രസ്റ്റും മംഗലാപുരം ദേർളകട്ടെ യേനെപ്പോയ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഞ്ഞൂറിൽപരം രോഗികളെ വിവിധ ഡിപ്പാർട്ട്മെന്റിൽ പ്രഗത്ഭരായഡോക്ടമാർ പരിശോധന നടത്തി സൗജന്യ മരുന്നുകൾ വിതരണം ചെയ്‌തു. വിദഗ്ദ ചികിത്സ ആവശ്യമായവർക്ക് യേനെപ്പോയ മെഡിക്കൽ കോളേജിന് കീഴിൽ ചികിത്സ ഇളവ് ലഭിക്കുന്ന യെങ്ക് ഹെൽത്ത് കാർഡ് വിതരണവും നടന്നു. ശറഫുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന ക്യാമ്പ് ജമാഅത്ത് പ്രസിഡന്റ് ടി എം എ കാദറിന്റെ അധ്യക്ഷതയിൽ കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്‌തു. മഹല്ല് ഖത്തീബ് ഉമറുൽ ഫാറൂഖ് അസ്ഹരി, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി ജെയിംസ്, ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പർ മിസ്റിയ ടീച്ചർ ആശംസകൾ നേർന്നു. ജമാഅത്ത് ജനറൽ സെക്രട്ടറി എം പി ഉമർ ഹാജി സ്വാഗതവും അസീസ് എം പി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



