പുതുവർഷത്തിൽ വിറ്റഴിഞ്ഞത് 125 കോടി രൂപയുടെ മദ്യം

Jan 2, 2026 - 14:13
പുതുവർഷത്തിൽ വിറ്റഴിഞ്ഞത് 125 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: പുതുവർഷത്തിൻ്റെ തലേദിവസം മലയാളികൾ മദ്യത്തിനായി ചെലവഴിച്ചത് 125 കോടി രൂപ. ഔട്‌ലെറ്റുകളിലും വെയർ ഹൗസുകളിലുമായി ഡിസംബർ 31ന് വിറ്റതിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ പുതുവർഷ വില്‌പന 108.71 കോടിയായിരുന്നു. 16.93 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. എറണാകുളം കടവന്ത്ര ഔട്ലെറ്റിൽ 1.17 കോടിയുടെ വിൽപന നടന്നു. 4.61 ലക്ഷം രൂപയുടെ കച്ചവടം നടന്ന തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്ലറ്റ് പിന്നിൽ. കഴിഞ്ഞ വർഷം 1.81 ലക്ഷമായിരുന്ന വിദേശമദ്യവും ബീയറും വൈനും 2.70 ലക്ഷം കെയ്‌സാണ് ഇത്തവണ ചെലവായത്. 2025-26 സാമ്പത്തികവർഷം ഇതുവരെ ബവ്‌കോ 15717.88 കോടിയുടെ മദ്യമാണ് വിറ്റ് തീർത്തത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0