ശ്രദ്ദേയമായി പുര്‍വ്വ വിദ്യാര്‍ഥി സംഗമം സഅദിയ്യ ഗേള്‍സ് ഓര്‍ഫനേജ് അലുംനി രൂപീകരിച്ചു

ദേളി: ജാമിഅ സഅദിയ്യ ഗേള്‍സ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഒസാഗോ എന്ന പേരില്‍ അലുംനി രൂപീകരിച്ചു. കഴിഞ്ഞ ദിവസം സഅദിയ്യ ബനാത്ത കാമ്പസില്‍ നടന്ന അലുംനി സംഗമത്തിലാണ് സെക്രട്ടറി ഹുസൈന്‍ സഅദി കെ സി റോഡ് ഒസാഗോ എന്ന പേര് പ്രഖ്യാപിച്ചത്. സയ്യിദ് ഹിബത്തുല്ലാഹ് തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, ശറഫുദ്ധീന്‍ സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഹമീദ് സഅദി, എന്നിവര്‍ സംബന്ധിച്ചു. നൂറോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
മാനേജര്‍ ഫാറൂഖ് സഖാഫി എരോല്‍ സ്വാഗവും ഇംതിയാസ് ചെര്‍ക്കള നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി ഫൗസിയ മവ്വല്‍ (പ്രസിഡന്റ്) നഫീസ കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി)
അസറീന പയ്യന്നൂര്‍ (ഫൈനാന്‍സ് സെക്രട്ടറി) മിസ്രിയ്യ കുറ്റിക്കോല്‍, ഉമൈബ ബെളിഞ്ച, റംലത്ത് ബന്തിയോട് (വൈസ് പ്രസിഡന്റ്)
സുഹ്‌റ മധുര്‍, ശാകിറ കോളിയടുക്ക, സുബൈദ മേല്പറമ്പ് (ജോയിന്‍ സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.
What's Your Reaction?






