ബദിയടുക്ക നീർച്ചാലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം 

Dec 31, 2025 - 10:37
ബദിയടുക്ക നീർച്ചാലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം 

ബദിയഡുക്ക: ബദിയഡുക്ക നീർച്ചാലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കന്യപ്പാടി മാടത്തടുക്ക സ്വദേശിയും അബ്ദുൽ റഹ്‌മാൻ-ആയിഷ ദമ്പതികളുടെ മകനുമായ മുഹമ്മദ് സൈനുദ്ദീൻ (29)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കുമ്പള-മുള്ളേരിയ കെ എസ്‌ ടി പി റോഡിൽ നീർച്ചാൽ എസ് ബി ഐ ബാങ്കിനു മുന്നിലാണ് അപകടം. സീതാംഗോളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനായ സൈനുദ്ദീൻ ഡ്യൂട്ടിക്ക് പോകവേയാണ് അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും കാറിൻ്റെ മുൻഭാഗവും തകർന്നു. ഭാര്യ: ഫൗസിയ. ഇബാൻ ഏക മകനാണ്. സഹോദരങ്ങൾ: ഖാദർ, റസിയ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് ബദിയഡുക്ക പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0