കണ്ണീരിലായി നാട്; തിരച്ചിലിനൊടുവിൽ സുഹാന്റെ മൃതദേഹം കണ്ടെത്തി

Dec 28, 2025 - 15:26
കണ്ണീരിലായി നാട്; തിരച്ചിലിനൊടുവിൽ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കഴിഞ്ഞ ദിവസം ചിറ്റൂർ എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരൻ സുഹാനിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് 12ഓടെയാണ് എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. ജ്യേഷ്‌ഠനും ബന്ധുക്കളുടെ മക്കൾക്കുമൊപ്പമിരുന്ന് സുഹാൻ ടി വി കാണുകയായിരുന്നു. അധ്യാപികയായ മാതാവ് പുറത്തു പോയിരുന്നു. കുറച്ചു കഴിഞ്ഞ് മുത്തശ്ശി അന്വേഷിച്ചപ്പോഴാണ് സഹോദരനുമായി വഴക്ക് കൂടിയതിനെ തുടർന്ന് സുഹാൻ പുറത്തിറങ്ങിപ്പോയതായി അറിയുന്നത്. തുടർന്ന് സമീപ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പിതാവ് ഗൾഫിലാണ്. നടന്നുപോകുമ്പോൾ അപകടത്തിൽ പെടാനുള്ള കുളമല്ല ഇതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0