മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹാരാഷ്ട്ര പ്രചാരണത്തിന് തുടക്കമായി

Dec 25, 2025 - 12:14
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹാരാഷ്ട്ര പ്രചാരണത്തിന് തുടക്കമായി

മുംബൈ: ജനുവരി 28, 29, 30, 31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളത്തിന്റെയും ഭാഗമായി മഹാരാഷ്ട്ര പ്രചാരണത്തിന് തുടക്കമായി. ഡോങ്കിരി ബോംബെ കേരള മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന വിപുലമായ അനുസ്മരണ സംഗമത്തിൽ സയ്യിദ് അലവി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടെൻകർമുഹല ഷാഫി മസ്ജിദ് ഇമാം മുഹമ്മദ് ഇസ്മായിൽ അംജദിയുടെ അധ്യക്ഷതയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ടി വി കെ അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് മഹാരാഷ്ട്ര ഓർഗനൈസിംഗ് സെക്രട്ടറി ആലി കുഞ്ഞി മദനി വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുസ്തഫ കുമ്പോൾ, ഇബ്രാഹിം സുഹ്‌രി, ഉമർ ഹാജി വിക്രോളി, മല്ലം അബ്ദുല്ല, ബോംബെ മൊയ്തീൻ ഒറ്റപ്പാലം തുടങ്ങിയവർ  സംബന്ധിച്ചു. അഷ്റഫ് നീർച്ചാൽ സ്വാഗതവും മുഹമ്മദ് കോഹിനൂർ നന്ദിയും പറഞ്ഞു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികൾ പ്രചാരണ ഭാഗമായി നടക്കും.

ഫോട്ടോ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് മഹാരാഷ്ട്ര പ്രചാരണത്തിന് തുടക്കം കുറിച്ച് ഡോങ്കിരി ബോംബെ കേരള മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടിയിൽ അബൂബക്കർ കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0