മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; രക്ഷാകർതൃ സംഗമം പ്രൗഢമായി
പുത്തിഗെ: ജനുവരി 28, 29, 30,31 തിയ്യതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം പ്രൗഢമായി. ജനറൽ മാനേജർ ഉമർ സഖാഫിയുടെ അധ്യക്ഷതയിൽ വൈഎം അബ്ദുറഹ്മാൻ അഹ്സനി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീൻ ഹിമമി കൊടഗ് സമാപന പ്രാർത്ഥന നടത്തി. മൂസ സഖാഫി കളത്തൂർ, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, ഉമർ സഖാഫി കൊമ്പോട്, ഹാഫിസ് മജീദ് സഖാഫി, ഹാഫിസ് റാഷിദ് ശാമിൽ ഇർഫാനി, ഉമർ ഹിമമി സഖാഫി കോളിയൂർ, ഹസൈനാർ മിസ്ബാഹി, സകരിയ ഹിമമി സഖാഫി, മുസമ്മിൽ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. അസീസ് ഹിമമി ഗോസാഡ സ്വാഗതവും സിദ്ധീഖ് ഹിമമി സഖാഫി സി എച്ച് നന്ദിയും പറഞ്ഞു.
ഫോട്ടോ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് ഭാഗമായി സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം വൈ എം അബ്ദുറഹ്മാൻ അഹ്സനി ഉദ്‌ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



