കേരള യാത്ര; പ്രചരണവുമായി എസ് ബി എസ് സൈക്കിൾ റാലി
കളത്തൂർ: മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ എസ് ബി എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കേരള യാത്ര പ്രചരണ സൈക്കിൾ റാലി ശ്രദ്ധേയമായി. ജനുവരി 1 ന് കാസറഗോഡ് ചെർക്കളയിൽ നിന്ന് ആരംഭിക്കുന്ന കേരള യാത്ര 16ന് തിരുവനന്തപുറത്ത് സമാപിക്കും. യാത്രയുടെ പ്രചരണ ഭാഗമായി മദ്റസ എസ് ബി എസ് നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. പ്രചരണ ദിനം, ഗൃഹ സന്ദർശനം, സ്റ്റുഡന്റസ് അസംബ്ലി, പോസ്റ്റർ രചന, സ്തൂഭം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സദർ മുഅല്ലിം കെ.എം കളത്തൂർ സൈക്കിൾ റാലി ഫ്ലോഗ് ഓഫ് ചെയ്‌തു. ഹമീദ് മുസ്‌ലിയാർ, സിറാജ്ജുദ്ദീൻ അഹ്സനി പ്രസംഗിച്ചു
എസ് ബി എസ് ഭാരവാഹികളായ മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, അബ്ദുൽ ഫലാഹ്, അഹ്മദ് റബീഹ്, മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഷറഫുദ്ദീൻ, മുഹ്യദ്ദീൻ ഷാസിൽ, സഹദ് അബ്ദുൽ റഹ്മാൻ, യൂസുഫ് റിഫാഅത്ത്, ആസിഫ് അലി നേതൃത്വം നൽകി.
ചിത്രം: കേരള യാത്ര പ്രചരണ ഭാഗമായി കളത്തൂർ മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ എസ് ബി എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൈക്കിൾ റാലി
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



