കേരള യാത്ര മനുഷ്യരെ ചേര്‍ത്ത് പിടിക്കാനുള്ള മഹാദൗത്യം- ബദ്‌റുസ്സാദാത്ത് ഖലീല്‍ തങ്ങള്‍
കാസര്‍ഗോഡ്: 'മനുഷ്യര്‍ക്കൊപ്പം' എന്ന സന്ദേശം ഉയര്‍ത്തി ജനുവരി ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന കേരള യാത്ര മനുഷ്യരെയൊന്നാകെ ചേര്‍ത്തുപിടിക്കാനുള്ള ചരിത്രപരമായ ദൗത്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഉദ്ഘാടനം നടക്കുന്ന ചെര്‍ക്കളയിലെ നൂറുല്‍ ഉലമ എം എ ഉസ്താദ് നഗരി സന്ദര്‍ശിച്ച ശേഷം സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് ആവശ്യപ്പെടുന്ന പ്രമേയങ്ങളാണ് ഓരോ കാലത്തും സുന്നി പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാതലത്തിലാണ് 1999ല്‍ ഒന്നാം കേരള യാത്ര മനുഷ്യമനസ്സുകള്‍ കോര്‍ത്തിണക്കാന്‍ എന്ന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി 2011 ല്‍ നടത്തിയ കാന്തപുരത്തിന്റെ രണ്ടാം കേരള യാത്ര മാനവികതയെ ഉണര്‍ത്താനുള്ള ജാഗ്രതയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഇപ്പോള്‍ നടത്തുന്ന മൂന്നാം കേരള യാത്ര സമൂഹങ്ങളെ പരസ്പരം അടുപ്പിക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുമുള്ള വലിയ സന്ദേശമാണ് നല്‍കുന്നത്. ജനുവരി 1 മുതല്‍ 17ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കുന്നത് വരെ കേരളം ഒന്നാകെ ഈ പ്രയാണത്തില്‍ ഒപ്പമുണ്ടാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഒരു വര്‍ഷമായി നടപ്പിലാക്കിവരുന്ന കര്‍മ്മ ത്തിന്റെ സമാപനമാണ് കേരളയാത്ര. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.
ഫോട്ടോ: കേരള യാത്ര സ്വാഗതസംഘം ഓഫീസ് ചെര്‍ക്കളയില്‍ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി സന്ദര്‍ശിച്ച് സംസാരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



