കേരള യാത്രയിൽ 313 അംഗ സെന്റിനറി ഗാർഡ് പ്രധാന ആകർഷണമാകും
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് ജനുവരി 1 മുതൽ 17 വരെ 'മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന കേരള യാത്രയിൽ പ്രധാന ആകർഷണമാകാൻ സെൻ്റിനറി ഗാർഡ്. ഓരോ ജില്ലാ അതിർത്തികളിൽ നിന്ന് യാത്രാ സംഘത്തെ സ്വീകരിക്കുന്നത് മുതൽ ജില്ല വിട്ടുപോകുന്നത് വരെ 313 അംഗ ഗാർഡ് അംഗങ്ങൾ കേരളയാത്രയെ അനുഗമിക്കും. എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് അംഗങ്ങളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സംഘം യൂനിഫോം ധരിച്ചായിരിക്കും യാത്രയിൽ അണിചേരുന്നത്. ഒരു കി.മീറ്റർ അകലെ മുതൽ ഗാർഡ് അംഗങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗാന അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള മാർച്ച് നടത്തും. സെന്റിനറി ഗാർഡിന് ജില്ലയിലും സംസ്ഥാനത്തുമായി പരിശീലന ക്യാമ്പുകൾ നടന്നു വരികയാണ്. തിരുവനന്തപുരത്ത് കേരള യാത്ര അവസാനിക്കുമ്പോൾ മുഴുവൻ ജില്ലകളിലേയും ഗാർഡ് അംഗങ്ങൾ ഒരുമിച്ച് ചേരും. സമ്മേളന നഗരിയിൽ ഗാർഡുകൾക്ക് പ്രത്യേകം ഇരിപ്പിടവും സജ്ജമാക്കും. അടുത്ത വർഷം അവസാനം നടക്കുന്ന സമസ്‌ത സെന്റിനറി സമാപന സമ്മേളനം വരെ കീഴ്‌ഘടകങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. എ പി അബ്ദുൽ ഹകീം അസ്ഹരി ചെയർമാനായ സമിതിയാണ് നേതൃത്വം നൽകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0