വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
പാലക്കാട്: കഴിഞ്ഞ ബുധനാഴ്‌ച്ച വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതിഥി സംസ്ഥാന തൊഴിലാളിയായ ഛത്തീസ്‌ഗഢ് സ്വദേശി രാംനാരായണിനെ മർദിച്ചതിൽ ഇതുവരെ അഞ്ചുപേരാണ് കേസിൽ അറസ്റ്റിലായത്. മർദിച്ചവരിൽ സ്ത്രീകളും ഉൾപ്പെട്ടതായി സൂചനയുണ്ട്. അന്വേഷണം ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. വാളയാർ അട്ടപ്പള്ളത്ത് ബുധനാഴ്‌ചയാണ് രാംനാരായൺ കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ സി പ്രസാദ്, സി മുരളി, കെ ബിബിൻ, അനന്തൻ, എ അനു എന്നിവർ റിമാൻഡിലാണ്. 15 പേരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടേതുൾപ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. രാംനാരായണിന്റെ കുടുംബം ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



