താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്; തണുപ്പിൽ പൊതിഞ്ഞ് മൂന്നാര്‍
തൊടുപുഴ: തണുപ്പ് ശക്തമായതോടെ മൂന്നാറിൽ ഇന്ന് രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെയും കർണാടകയുടെയും വിവിധ ഭാഗങ്ങളിലും അതി ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



