നടന്‍ ശ്രീനിവാസന് വിട; സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ 

Dec 20, 2025 - 17:04
നടന്‍ ശ്രീനിവാസന് വിട; സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ 

കൊച്ചി: അന്തരിച്ച പ്രശസ്‌ത നടൻ ശ്രീനിവാസൻ്റെ മൃതദേഹം പൊതു ദർശനത്തിന് ശേഷം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പിൽ നടക്കും. രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നുറിലേറെ ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശ്രീനിവാസൻ സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. 1977ൽ ഇറങ്ങിയ മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് ആദ്ദേഹം ആദ്യമായി തിരക്കഥയെഴുതി. ആദ്യകാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായി  പ്രവർത്തിച്ചിരുന്ന അദ്ദേഹം സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു.

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ട‌മാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസൻ്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്‌തകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അനുശോചനം അറിയിച്ചു 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0