കെ എം അഹ്‌മദ് സ്‌മാരക മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു
കാസർകോട്: പ്രസ്സ് ക്ലബിൻ്റെ ദീർഘകാലം പ്രസിഡന്റും മാതൃഭൂമി കാസർകോട് ബ്യൂറോ ചീഫുമായിരുന്ന കെ എം അഹ്‌മദിൻ്റെ സ്മരണാർഥം കാസർകോട് പ്രസ്സ്‌ക്ലബ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു. കെ എം അഹ്‌മദ് ഫൗണ്ടഷനുമായി ചേർന്നാണ് അവാർഡ് നൽകുന്നത്. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 19 വരെ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റൂറൽ റിപ്പോർട്ടുകളാണ് ഇത്തവണ അവാർഡിന് പരിഗണിക്കുന്നത്. 15,000 രൂപയും ശിൽപവും അടങ്ങിയ അവാർഡ് ജനുവരി 10-ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. എൻട്രികൾ വാർത്തകളുടെ ഒറിജിനലും മൂന്ന് പകർപ്പുകളും സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുൾപ്പെടെ ഈ മാസം 27നകം സെക്രട്ടറി, കാസർകോട് പ്രസ്ക്ലബ്, നിയർ സർവീസ് സഹകരണ ബേങ്ക്, പുതിയ ബസ് സ്റ്റാൻഡ്, കാസർകോട്, 671121 എന്ന വിലാസത്തി ൽ അയക്കണം. ഫോൺ:
9446937037, 9447060138.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



