'അൽ ഖലം' മുഹിമ്മാത്ത് ഇൻ്റർ മദ്റസ ഫെസ്റ്റ് നാളെ പേരാലിൽ

Dec 19, 2025 - 18:37
'അൽ ഖലം' മുഹിമ്മാത്ത് ഇൻ്റർ മദ്റസ ഫെസ്റ്റ് നാളെ പേരാലിൽ

കുമ്പള: 'അൽ ഖലം' മുഹിമ്മാത്ത് ഇൻ്റർ മദ്റസ ഫെസ്റ്റ് നാലാം പതിപ്പിന് പേരാൽ മദ്റസത്തുൽ അഹ്ദലിയ്യ മദ്റസയിൽ നാളെ തുടക്കമാകും. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ നടന്നു വരുന്ന ഇരുപതോളം മദ്റസകളിൽ നിന്ന് തിരഞ്ഞെടുത്ത മുന്നൂറ്  പ്രതിഭകൾ അഞ്ച് വിഭാഗങ്ങളിലായി മൂന്ന് വേദികളിൽ മാറ്റുരക്കും.

രാവിലെ നടക്കുന്ന ഉദ്ഘാടന സംഗമം എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീർ അൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സംഘടക സമിതി ചെയർമാൻ മുഹമ്മദ്‌ പേരാൽ അധ്യക്ഷത വഹിക്കും. അബ്ദുറഹ്മാൻ മുസ്ലിയാർ പേരാൽ, അബ്ദുൽ അസീസ് ഹിമമി ഗോസോഡ, ഉമർ ഹിമമി സഖാഫി കോളിയൂർ, സിദ്ധീഖ് സഖാഫി സി എച്ച്,  റിഷാദ് സഖാഫി നെല്ലിക്കട്ട, അശ്റഫ് സഖാഫി ഉളുവാർ, അബ്ദുൽ ഖാദർ സഅദി കട്ടത്തടുക്ക, ഖലീൽ സഖാഫി പച്ചമ്പളം, ശാഹുൽ ഹമീദ് സഅദി കൊടിയമ്മ തുടങ്ങിയവർ സംബന്ധിക്കും. 

രാത്രി നടക്കുന്ന സമാപന സംഗമത്തിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ഹുസൈനുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, കെ എം. കളത്തൂർ, യൂനുസ് സുറൈജി  സഖാഫി, ഉമൈർ സഖാഫി കളത്തൂർ, ഫാറൂഖ് കുബണൂർ തുടങ്ങിയവർ പ്രസംഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0