നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദ് കമ്മിറ്റിക്ക് നവ സാരഥികൾ
നെല്ലിക്കട്ട: നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദ് ജമാഅത്ത് 2025-2026 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞടുത്തു. അഹ്ദൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്‌തു. മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ വിഷയാതരണം നടത്തി. ഭാരവാഹികൾ: പ്രസിഡൻ്റ്: സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ജനറൽ സെക്രട്ടറി:കരീം ഗസ്സാലി, ട്രഷറർ:മജീദ് എൽ.കെ, വർക്കിങ് സെക്രട്ടറി: ഹാഫിള് സഅദ് ഹിമമി സഖാഫി. വൈസ് പ്രസിഡൻ്റ്: അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മുഹമ്മദ് അമാനി, ഉമർ കല്ലിങ്കോൾ. ജോയിൻ സെക്രട്ടറി: ഖാദർ ആലംപാടി, ജാഫർ ഹിമമി സഖാഫി,മുസ്സമ്മിൽ. എക്സിക്യൂട്ടീവ് അംഗങ്ങൾ: എ.ജി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ മുക്കൂർ, അബ്ദുറഹ്മാൻ ഫോറസ്റ്, ഫൈസൽ നെല്ലിക്കട്ട, ഹമീദ് എരിയപ്പാടി, സംഷാദ് ഹിമമി സഖാഫി, ഇ.പി ബഷീർ, ഹംസാർ, മുസ്തഫ ഹാജി, ഉനൈസ്, സാലിഹ് മീത്തൽ നെല്ലിക്കട്ട, ഇസ്മായിൽ പുണ്ടൂർ, ലത്തീഫ് നൈസ്, ലത്തീഫ് കണ്ണാടിപ്പാറ, ഹാരിസ് കണ്ണാടിപ്പാറ, അൽത്താഫ്, ഷംസു പൈക്ക. ഹാഫിള് സഅദ് ഹിമമി സഖാഫി ജനറൽ റിപ്പോർട്ടും കരീം ഗസ്സാലി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫൈസൽ സ്വാഗതവും ജാഅഫർ ഹിമമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



