അറബി ഭാഷ ദിനത്തിൽ സ്നേഹ ഭാഷയെ നെഞ്ചോട് ചേർത്ത് അലിഫ് വാലി പ്രീസ്കൂൾ വിദ്യാർത്ഥികൾ

Dec 19, 2025 - 12:33
അറബി ഭാഷ ദിനത്തിൽ സ്നേഹ ഭാഷയെ നെഞ്ചോട് ചേർത്ത് അലിഫ് വാലി പ്രീസ്കൂൾ വിദ്യാർത്ഥികൾ

ചള്ളങ്കയം: അറബി ഭാഷാ ദിനത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച് അലിഫ് വാലി പ്രീസ്കൂളിലെ കുട്ടികൾ ശ്രദ്ധേയമായി. ഡിസംബർ 18 അറബിഭാഷാ ദിനത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ക്യാമ്പസിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയത്. അറബി ഭാഷയെ കേരളീയ പരിസരത്ത് ലക്ഷക്കണക്കിനാളുകളുടെ ഹൃദയ ഭാഷയാക്കിമാറ്റിയ പൊന്നാനി മഖ്ദൂമുമാരുടെ വഴിയിൽ അറബി ഭാഷയെ കൂടുതൽ ഊർജ്ജസ്ഥലമാക്കാനുള്ള പ്രതിജ്ഞയുമായാണ് അറബി ഭാഷാ ദിനത്തെ കൊണ്ടാടിയത്.
ചാർട്ട് പ്രദർശനം, പദ്യം ചൊല്ലൽ , ഭാഷ ജാഥ, മധുരവിതരണം തുടങ്ങി വിവിധ പരിപാടികൾ ഭാഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0