കേരളയാത്ര; ദഅവ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

Dec 16, 2025 - 10:33
കേരളയാത്ര; ദഅവ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

കാസർകോട്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാർത്ഥം എസ്.എസ്.എഫ് കാസർകോട് ജില്ല സംഘടിപ്പിച്ച ദഅവ ലീഡേഴസ് സമ്മിറ്റ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായി. ജില്ലയിലെ ദഅവ കാമ്പസുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനി യുടെ അധ്യക്ഷതയിൽ സയ്യിദ് അഹമദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സി എൻ ജാഫർ, സിദ്ധീഖ് ബുഖാരി, ഇബ്രാഹിം ബാഖവി മേൽമുറി, സലാം സഖാഫി പാടലുക്ക, ബാദുഷ സുറൈജി സഖാഫി തുടങ്ങിയവർ സെഷനുകൾ അവതരിപ്പിച്ചു. കേരള യാത്ര വിളംബരം ചെയ്ത വിദ്യാർത്ഥി റാലിയോടെ സംഗമം സമാപിച്ചു. ജനുവരി ഒന്നിന് നടക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ചെർക്കളയിൽ വൻ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്.

ചിത്രം: സഅദിയയിൽ നടന്ന ദഅവ ലീഡേഴ്സ് സമ്മിറ്റിൽ ഇബ്രാഹിം ബാഖവി മേൽമുറി വിഷയാവതരണം നടത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0