കാസർകോട് നഗരസഭ; 24 സീറ്റുകൾ നേടി അധികാരം നിലനിർത്തി യുഡിഎഫ്

Dec 13, 2025 - 17:35
കാസർകോട് നഗരസഭ; 24 സീറ്റുകൾ നേടി അധികാരം നിലനിർത്തി യുഡിഎഫ്

കാസർകോട്: തദ്ദേശ തെരെഞ്ഞെടുപ്പിൽ 39 വാർഡുകളിൽ 24 സീറ്റുകൾ നേടി കാസർകോട് നഗരസഭയിൽ
യുഡിഎഫ് അധികാരം നിലനിർത്തി. ആകെയുള്ള സീറ്റുകളിൽ 24 എണ്ണം നേടിയാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. കഴിഞ്ഞ തവണ എൻ ഡി എ 14 സീറ്റുകളുണ്ടായത് ഇത്തവണ 12 ആയി കുറഞ്ഞു. യുഡിഎഫിന് 21ൽ നിന്ന് 24 സീറ്റുകൾ ഉയരുകയും ചെയ്‌തു. മുസ്‌ലിം ലീഗിന്റെ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് നഗരസഭയിൽ മികച്ച വിജയം നേടാനായത് പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ട വാർഡുകൾ ഉൾപ്പെടെ തിരിച്ചുപിടിക്കാൻ സാധിച്ചത് വിജയത്തിന് ആക്കം കൂട്ടി. നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും മറ്റ് തീരദേശ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷമാണ് നേടിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0