നടിയെ ആക്രമിച്ച കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. 5 ലക്ഷം വീതം പിഴ അതി ജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം.
കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷക്ക് വിധിച്ചത്. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങൾ വിവരിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി പോലീസ് ഉദ്യോഗസ്ഥൻ അതീവ ശ്രദ്ധ പുലർത്തി സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടായിരുന്നു ജഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



