സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ നാടൻ ബോംബ്; പൊലീസ് അന്വേഷണം ആരംഭിച്ചു

Dec 11, 2025 - 12:47
സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ നാടൻ ബോംബ്; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബദിയഡുക്ക കുമ്പഡാജെയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ നാടൻ ബോംബ് പൊട്ടി വളർത്തു നായ ചത്തു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി പൊട്ടാതെ കിടന്ന മൂന്നു നാടൻ ബോംബുകൾ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയായ കാദ്രാബല്ലിയിലെ പ്രകാശൻ്റെ വീടിനു സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിയത്. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ വളർത്തു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തു മറ്റു മൂന്നു ബോംബുകൾ കൂടി കണ്ടെത്തിയതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പന്നികളെ കൊല്ലാൻ വെച്ച പന്നി പടക്കമാണോ പൊട്ടിയതെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0