ഉപ്പളയിൽ ഐടിഐ വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Dec 10, 2025 - 15:23
ഉപ്പളയിൽ ഐടിഐ വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള: ഉപ്പള നയബസാറിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസറഗോഡ് ഐടിഐ വിദ്യാർത്ഥിയും ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ അബ്‌ദുൽ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോഴാണ് ശിഹാബിനെ ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിത്. സംഭവമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശിഹാബിന്റെ മരണത്തിൻ്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കുമ്പള പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കുമ്പളയിൽ 21 കാരനായ കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0