കേരള യാത്ര ചരിത്ര സംഭവമാക്കും; 'ലീഡ് കോൺ' മുഅല്ലിം നേതൃ ക്യാമ്പ് സമാപിച്ചു
കാസറഗോഡ്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ 2025 ജനുവരി 1 മുതൽ 17 വരെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്ര ചരിത്ര സംഭവമാക്കാനുള്ള പ്രഖ്യാപനത്തോടെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ നേതൃ ക്യാമ്പ് പുത്തിഗെ മുഹിമ്മാത്തിൽ സമാപിച്ചു. സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി റെയ്ഞ്ച് - ഡിവിഷൻ ഭാരവാഹികൾക്കായി എസ് ജെ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിനക്യാമ്പ് ' ഞായറാഴ്ച വൈകുന്നേരം 4:30 ന് സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്.
പ്രഥമ സെഷൻ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിൻ്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉൽഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെകട്ടറി മുഹമ്മദ് പറവൂർ ക്ലാസിന് നേതുത്വം നൽകി. അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക, ഉമർസഖാഫി കർന്നൂർ, ജമാലുദ്ദീൻ സഖാഫി ആദൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ സംസാരിച്ചു. രണ്ടാം ദിനം രാവിലെ അബ്ദുസ്സലാം അഹ്സനി യുടെ നേതൃത്വത്തിൽ 'വചനം' ആത്മീയ ഉപദേശത്തോടെ ആരംഭിച്ചു. അശ്റഫ് സഅദി ആരിക്കാടിയുടെ നേതൃത്വത്തിൽ നടന്ന 'ആരോഗ്യം' നവ്യാനുഭവമായി. മുഹിമ്മാത്ത് സേഫ് ഹോമിൽ നടന്ന 'സേവനം' ഇസ്‌ലാമിൻ്റെ സാന്ത്വന പാഠങ്ങളുടെ പ്രായോഗിക പരിശീലനത്തിന് മാതൃകയായി. റിക്കാർഡ്, സംഘാടനം, പ്രസ്ഥാനം തുടങ്ങിയ ക്ലാസുകൾക്ക് അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, ഇബ്റാഹിം സഖാഫി അർളടുക്ക, ഇൽയാസ് മൗലവി കൊറ്റുമ്പ, അബ്ദു ഹമീദ് മൗലവി കാഞ്ഞങ്ങാട് നേതൃത്വം നൽകി.
'നസ്വീഹ 'സെഷനിൽ സയ്യിദ് സൈഫുള്ളാഹ് സഅദി അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേരള മദ്റസാധ്യാപക ക്ഷേനിധി ജില്ലാ കോഡിനേറ്റർ ശാഫി മലപ്പുറം,അബ്ദുൽ കരീം സഖാഫി കുണിയ , ഇബ്റാഹിം സഅദി മുഗു ,സുലൈമാൻ സഅദി കെട്ടിയാടി, ഖാസിം നഈമി കിന്നിംഗാർ, അബ്ദുല്ല സഅദി വോർക്കടി, സംസാരിച്ചു. ഹനീഫ് സഅദി കാമിൽ സഖാഫി മഞ്ഞംപാറ സ്വാഗതവും റിഷാദ് സഖാഫി നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



