ദേശീയ പാതകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളത്തിൽ 5374 പേർക്ക് ജീവൻ നഷ്ടമായി
പത്തനംതിട്ട: കേരളത്തിലെ ദേശീയ പാതകളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2019-23 കാലയളവില്‍ വാഹനാപകടങ്ങളില്‍ 5374 പേർക്കാണ് ജീവൻ നഷ്ടമായത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട ഇന്ത്യയിലെ റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലാണ് കേരളത്തില്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. ഈക്കാലയളവില്‍ 52368 അപകടങ്ങള്‍ നടന്നതായും 56952 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു. കൊവിഡ് ബാധ രൂക്ഷമായ 2020,21 വർഷങ്ങളിൽ പോലും അപകടങ്ങളിൽ കുറവുണ്ടായെങ്കിലും 1862 ജീവനുകളാണ് ദേശീയ പാതകളിൽ നഷ്‌ടമായത്. ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രി നൽകിയ മറുപടിയിലാണ് ഈക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് 46,965.17 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടക്കുന്നതായും 46 പദ്ധതികളിലായി 834 കിലോ മീറ്റർ ദുരം ദേശീയ പാതയുടെ നവീകരണ പ്രവർന്നങ്ങളാണ് നടക്കുന്നതെന്നും 2027-28 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


