കേരള യാത്ര വിളമ്പരമോതി എസ് എസ് എഫ് സ്റ്റുഡൻ്റ്സ് പരേഡ്
കാസർകോട്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രക്ക് വിളമ്പരമോതി എസ്. എസ്. എഫ് കാസർകോട് ജില്ല സ്റ്റുഡൻ്റ്സ് പരേഡ് നടത്തി. കാസർകോട് പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരേഡിൽ 9 ഡിവിഷനിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കേരളയാത്രയോടനുബന്ധിച്ച് നടക്കുന്ന ഉപയാത്രയിൽ സെൻ്റ്യുനറി ഗാർഡ് അംഗങ്ങൾ അണി നിരക്കും. ജനുവരി ഒന്നിന് കാസർകോട് നിന്നാരംഭിക്കുന്ന കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കും.
കാസർകോട് ജില്ല സ്വീകരണം ചെർക്കള നൂറുൽ ഉലമ സ്ക്വയറിൽ നടക്കും. സ്വീകരണ സംഗമത്തിന് വേണ്ടി വൻ സജ്ജീകരണങ്ങളാണ് ചെർക്കളയിൽ ഒരുങ്ങുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


