പി എം ശ്രീയിൽ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി
ന്യൂഡൽഹി: കേരളത്തിലെ സ്കൂളുകളിൽ കേന്ദ്രസർക്കാർ നടപ്പാകാനിരുന്ന പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയെ ജോൺ ബ്രിട്ടാസ് എം പി തള്ളി. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ വി. ശിവൻകുട്ടിയോടൊപ്പം പലതവണ കണ്ടിട്ടുണ്ട്. കേരളത്തിന് തടഞ്ഞു വെച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുമുണ്ട്. എന്നാൽ കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ല- ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം സോഷ്യൽ മീഡിയയിൽ വിമർശം ഉയർന്നുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ബ്രിട്ടാസ് രംഗത്തെത്തിയത്. കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ല. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്‌തത്. സംസ്ഥാന സർക്കാരിൻ്റെ ആവശ്യത്തിനായി ബ്രിഡ്‌ജായാണ് എംപിമാർ പ്രവർത്തിക്കുന്നത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്‌ടം ഫണ്ട് വാങ്ങി. എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ടെന്നും ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


