ഉമീദ് വഖ്ഫ് പോർട്ടൽ; സമയപരിധി ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിസന്ധി രൂക്ഷമാകുന്നു

Dec 2, 2025 - 17:12
ഉമീദ് വഖ്ഫ് പോർട്ടൽ; സമയപരിധി ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിസന്ധി രൂക്ഷമാകുന്നു

കോഴിക്കോട്: വഖ്ഫ് പോർട്ടലിൽ ഉമീദ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ കൂടുതൽ പ്രതിസന്ധിയിലായി രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ. പുതിയ കേന്ദ്ര വഖ്ഫ് നിയമത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ഉമീദിൽ ഈ മാസം അഞ്ചിന് രാത്രി 12 സമയം അവസാനിക്കാനിരിക്കെ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഓരോ വഖ്ഫ് മുതവല്ലിയും വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ച് രജിസ്ട്രേഷന് കൂടുതൽ സമയം ആവശ്യപ്പെടേണ്ടി വരും. 1.82 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രാജ്യത്തുള്ളത്. ഇതിൽ ചെറിയൊരു ശതമാനം വഖ്ഫുകൾ മാത്രമാണ് ഉമീദിൽ ഇതുവരെ രജിസ്റ്റർ ചെയ്‌തത്. 

സംസ്ഥാനത്ത് മൊത്തം 13,000ത്തോളമുള്ള വഖ്ഫ് സ്ഥാപനങ്ങളിൽ നാലായിരത്തോളം മാത്രമാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കളുള്ളത്. രാജ്യത്ത് കർണാടകയും ജമ്മു കശ്മീരുമാണ് രജിസ്ട്രേഷൻ്റെ കാര്യത്തിൽ മുന്നിലെത്തിയത്. ഏറ്റവും കൂടുതൽ വഖ്ഫുകളുള്ള ഉത്തർപ്രദേശ് രജിസ്ട്രേഷൻ്റെ കാര്യത്തിൽ വളരെ പിന്നിലാണ്. ഒട്ടും പൂർണമല്ലാത്ത രീതിയിലായിരുന്ന വെബ്സൈറ്റ് പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വഖ്‌ഫ് ബോർഡ് കേന്ദ്രത്തിൽ പലതവണ സമ്മർദം ചെലുത്തിയിരുന്നു. 2025 ജൂൺ ആറിനാണ് ഉമീദ് വഖ്ഫ് പോർട്ടൽ നിലവിൽ വന്നത്. കേന്ദ്ര സംഘം കേരളത്തിലെത്തുകയും കേരളത്തിന്റെ കൂടി നിർദേശം കണക്കിലെടുത്ത് തിരുത്തലുകൾ വരുത്തുകയും ചെയ്തതിന് ശേഷമുള്ളതാണ് പരിഷ്കരിച്ച പോർട്ടൽ. വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിൻ്റെ ആദ്യപടിയായാണ് ഉമീദ് സെൻട്രൽ പോർട്ടൽ ന്യൂനപക്ഷകാര്യ മന്ത്രാലയം അവതരിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്ക് വരുന്ന ഒ ടി പി മുഖേനയാണ് തുടർന്നുള്ള എൻട്രികൾ പൂർത്തിയാക്കാൻ കഴിയുക.

രാജ്യത്തെ ആയിരക്കണക്കിന് വഖ്ഫുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നിരിക്കെ സമയപരിധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കേരള വഖ്ഫ് ബോർഡ് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെങ്കിലും പരിഗണിച്ചില്ല. സമയപരിധി ദിവസങ്ങൾ ബാക്കി നിൽക്കെ അർധരാത്രിയിലടക്കം രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോർട്ടൽ ഹാംഗ് ആകുന്നത് കാരണം വഖ്ഫ് മുതവല്ലിമാരും കമ്മിറ്റി ഭാരവാഹികളും വലിയ പ്രയാസമനുഭവിക്കുകയാണ്. പോർട്ടലിൽ ആവശ്യപ്പെടുന്ന രേഖകളിൽ പലതും ശരിപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പം സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മിക്ക സമയങ്ങളിലും അവസ്ഥയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0