10,000 രൂപയുടെ സൗജന്യ വൗച്ചര്‍; യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്ക് ആനുകൂല്യവുമായി ഇന്‍ഡിഗോ
ന്യൂഡൽഹി: പൈലറ്റ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ വിമാനങ്ങൾ സർവീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് സൗജന്യ വൗച്ചർ പ്രഖ്യാപനവുമായി ഇൻഡിഗോ എയർലൈൻസ്. ഡിസംബർ 3, 4, 5 തീയതികളിൽ യാത്രാ പ്രതിസന്ധി നേരിട്ടവർക്കാണ് 10,000 രൂപയുടെ വൗച്ചർ ലഭിക്കുക. 12 മാസ കാലാവധിയിലുള്ള യാത്രകൾക്കായി ഇത് ഉപയോഗിക്കാനാകും. സർക്കാർ പ്രഖ്യാപിച്ച നിർദേശിച്ചിട്ടുള്ള നഷ്ടപരിഹാരത്തിനു പുറമെയാണ് ഈ വൗച്ചർ. പ്രതിസന്ധി നേരിട്ട ഉപഭോക്താക്കൾക്ക് ഇൻഡിഗോ എയർലൈൻസ് 827 കോടിയുടെ റീഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സർവീസുകളുടെ കൂട്ട റദ്ദാക്കലുകൾ 5.8 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ബാധിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



